കൊല്ലം: ഓൾ ഇന്ത്യ ചെസ് ഫെഡറേഷന്റെ മേൽനോട്ടത്തിൽ കൊല്ലം റോട്ടറി ക്ലബ് ഒഫ് തങ്കശേരിയും കരുനാഗപ്പള്ളി നൈറ്റ് ചെസ്‌ അക്കാഡമിയും ചേർന്ന് രണ്ടാമത് ഇന്റർ നാഷണൽ ചെസ് ടൂർണമെന്റ് സംഘടിപ്പിക്കും. 8, 9,10 ദിവസങ്ങളിലായി ബീച്ച് റോഡിലുള്ള റോട്ടറി കമ്മ്യുണിറ്റി സെന്ററിലാണ് മത്സരം.

വിജയികൾക്ക് മൂന്ന് ലക്ഷത്തിൽപരം രൂപയുടെ കാഷ് പ്രൈസുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും. പങ്കെടുക്കുന്ന 15 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും സമ്മാനം നൽകും. ടൂർണമെന്റിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 400ൽപരം ബിലോ 1700 റേറ്റിംഗുള്ള മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ റോട്ടറി ക്ലബ് പ്രസിഡന്റ് ബിനു ശങ്കർ, ചെസ് അസോ. സെക്രട്ടറി പി.ജി.ഉണ്ണിക്കൃഷ്ണൻ, റോട്ടറി ക്ലബ് സെക്രട്ടറി ഗണേഷ്, അസി. ഗവർണർ റോട്ടറി ക്ലബ് വിപിൻകുമാർ എന്നിവർ പങ്കെടുത്തു. ഫോൺ: 9946807147, 8547501092.