കൊല്ലം: ക്വയിലോൺ ഫുട്ബോൾ അക്കാഡമിയുടെ നേതൃത്വത്തിൽ ഫുട്ബോൾ പരിശീലകൻ കെ.കെ. ഗോപാലകൃഷ്ണനെ അനുസ്മരിച്ചു.

നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ക്യു.എഫ്.എ ചെയർമാനുമായ സിയാദ് ലത്തീഫ്, തന്റെ പ്രഥമ ഗുരുവും പരിശീലകനുമായ കെ.കെ. ഗോപാലകൃഷ്ണനുമായുള്ള ഓർമ്മകൾ പങ്കുവച്ചു. ക്യു.എഫ്.എ വൈസ് പ്രസിഡന്റ്‌ ഷിബു മനോഹർ, ക്യു.എഫ്.എ എവർഗ്രീൻ അച്ചീവ്മെന്റ് അവാർഡ് ജേതാവ് രാജൻ കൈനോസ്, നിസാം, ക്യു. എഫ്.എ മീഡിയ ചെയർമാൻ ഷിബു റാവുത്തർ, ഗാന്ധിഭവൻ സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ ഉൾപ്പെടെ നിരവധി പേർ സംസാരിച്ചു.