photo
ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്താ രമേശ് നിർവഹിക്കുന്നു

കരുനാഗപ്പള്ളി: സേവന സന്നദ്ധരും കരുത്തരുമായി പെൺകുട്ടികളെ രൂപപ്പെടുത്തിയെടുക്കുന്നതിനായി

അഴീക്കൻ ഗവ.ഹൈസ്കൂളിൽ ഗൈഡ്സ് യൂണിറ്റ് രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു . കേരളപ്പിറവി ദിനത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വസന്ത രമേശ്‌ ഗൈഡ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് രാഖി അദ്ധ്യക്ഷയായി. സ്കൗട്ട്സ് എ.ഡി.ഒ സി.കമലം യൂണിറ്റ് വിശദീകരണം നടത്തി. എസ്.എസ്.ജി ചെയർമാൻ ബിനു, അദ്ധ്യാപകരായ ശ്രീജ, റാണി എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രഥമാദ്ധ്യാപിക കെ.എൽ.സ്മിത സ്വാഗതവും ഗൈഡ്സ് ക്യാപ്റ്റൻ സുജാരാജ് നന്ദിയും പറഞ്ഞു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പ്രത്യേക കലാപരിപാടികളും കേരളത്തിന്റെ തനത് ഭക്ഷണ വിഭവങ്ങളുടെ പ്രദർശനവും പങ്കുവെയ്ക്കലും സംഘടിപ്പിച്ചു.