ഓയൂർ : വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാൽ വാർഡിൽ ജനങ്ങളുടെ സ്വൈര്യജീവിതം നശിപ്പിക്കുന്ന രീതിയിൽ പ്രവർത്തനമാരംഭിച്ച മാലിന്യ പ്ലാന്റിന്റെ പ്രവർത്തനം നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ ജനകീയ കൂട്ടായ്മ ഗ്രാമപഞ്ചായത്തിലേക്ക് ജനകീയ മാർച്ചും ധർണയും നടത്തി. പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ ചെയർമാൻ ടി.കെ.വിനോദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന് മുൻവശത്ത് നടന്ന മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിച്ചു. വട്ടപ്പാറ നിസാർ,ജോളി ജെയിംസ്,ഷീജ നൗഷാദ്, അമ്പലംകുന്ന് റിയാസ്, പി.ആർ.സന്തോഷ് എന്നിവർ സംസാരിച്ചു.