കൊല്ലം: കാര്യമായ നാശനഷ്ടം ഉണ്ടായില്ലെങ്കിലും നിരവധി കോടതികളടക്കം സ്ഥിതി ചെയ്യുന്ന കൊല്ലം കളക്ടറേറ്റ് വളപ്പിൽ 2016 ജൂൺ 15നുണ്ടായ സ്ഫോടനം ജില്ലയെ ഞെട്ടിച്ചു. ചെറു സ്ഫോടനമായതിനാൽ സംസ്ഥാനത്തെ സംഘങ്ങളാകാമെന്നായിരുന്നു പൊലീസിന്റെ നിഗമനം. ജില്ലയിലെ തീവ്രവാദ സംഘടനാ നേതാക്കളെയും ഡി.എച്ച്.ആർ.എം പ്രവർത്തകരെയും ചോദ്യം ചെയ്തിരുന്നു. യാതൊരു തുമ്പും ലഭിക്കാതെ നിൽക്കുമ്പോഴാണ് ബേസ് മൂവ്മെന്റ് പ്രവർത്തകരായ പ്രതികൾ എൻ.ഐ.എ സംഘത്തിന്റെ പിടിയിലായത്. വിചാരണ ആരംഭിച്ച ദിവസം പ്രതികൾ കോടതിയുടെ ജനാല ചില്ലുകൾ അടിച്ചുതകർത്തിരുന്നു. കേസിലെ സാക്ഷികൾക്ക് തിരിച്ചറിയാൻ സഹായകമായ തരത്തിൽ തങ്ങളെ കോടതി വരാന്തയിൽ ഇരുത്തിയെന്ന് ആരോപിച്ചാണ് പ്രകോപിതരായത്. ഇന്ന് ശിക്ഷ സംബന്ധിച്ച് പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം നടക്കും.
തീവ്രവാദം തുടരില്ലെന്ന് പ്രതികൾ
കുറ്റക്കാരെന്ന് വിധിക്കുന്നതിന് മുൻപ് കോടതി ഉയർത്തിയ ചോദ്യങ്ങൾക്ക് ഭവ്യതയോടെയാണ് പ്രതികൾ മറുപടി നൽകിയത്. ഇനി തീവ്രവാദം തുടരുമോയെന്ന ചോദ്യത്തിന് ഇല്ലെന്ന് പ്രതികൾ മറുപടി നൽകി. ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമുണ്ടോ, പരിക്കേറ്റവരോട് സഹതാപമുണ്ടോ എന്നീ ചോദ്യങ്ങൾക്ക് ഉണ്ടെന്നുമായിരുന്നു മറുപടി.
പ്രതികൾ 8 വർഷമായി ജയിലിൽ
അറസ്റ്റ് 2016 നവംബർ 28ന്
കുറ്റപത്രം വായിച്ചത് 2023 ഏപ്രിൽ 13ന്
വിചാരണ ആരംഭിച്ചത് 2023 ആഗസ്റ്റ് 7ന്
പ്രതികൾ ആദ്യം കർണാടക അഗ്രഹാര ജയിലിൽ
വിചാരണ ആരംഭിച്ചതോടെ തിരു. സെൻട്രൽ ജയിലിൽ
പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തി
63 സാക്ഷികൾ
110 രേഖകൾ
26 തൊണ്ടിമുതലുകൾ
ശാസ്ത്രീയമായി കുടുക്കി
രണ്ടാം പ്രതി സ്ഫോടനത്തിന് ഒരാഴ്ച മുൻപ് കൊല്ലത്തെത്തി
കളക്ടറേറ്റ് വളപ്പിനടുത്തെ കടയിൽ മൊബൈൽ ഫോൺ റീ ചാർജ്ജ് ചെയ്തു
കടയുടമ രണ്ടാംപ്രതിയെ തിരിച്ചറിഞ്ഞു
റീ ചാർജ്ജ് രേഖകളും തെളിവായി
രണ്ടാം പ്രതി ബോംബ് സ്ഥാപിച്ച് മടങ്ങുന്നത് രഹസ്യസാക്ഷി കണ്ടു
പ്രതികളുടെ ലാപ്ടോപ്പുകളിൽ തീവ്രവാദ രേഖകൾ
കൊല്ലം കളക്ടറേറ്റിന്റെ ദൃശ്യങ്ങൾ പ്രതികളുടെ ലാപ്ടോപ്പിൽ
നെല്ലൂർ സ്ഫോടനത്തിന്റെ ഉത്തരവാദിത്വ സന്ദേശം അയച്ചത് കൊല്ലത്ത് നിന്ന്
ഉത്തരവാദിത്വം ഏറ്റെടുത്തത് ബേസ് മൂവ്മെന്റ് ഫേസ്ബുക്ക് പേജിലൂടെ
രണ്ടാം പ്രതിയുടെ ടവർ ലൊക്കേഷൻ അന്ന് കൊല്ലത്ത്
ഫോണിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള സിമ്മുകൾ
വ്യാജ തിരിച്ചറിയൽ കാർഡുകൾ പ്രതികളുടെ ലാപ്ടോപ്പിൽ
ബി.ജെ.പി നേതാവ് എസ്. സുരേഷിന്റെ വാട്സ്ആപ്പിൽ ഭീഷണി സന്ദേശം
എറണാകുളം പൊലീസ് കമ്മിഷണർക്ക് ഭീഷണി വീഡിയോ അയച്ചു
അഞ്ചാം പ്രതിയുടെ പെൻ ഡ്രൈവ് മലപ്പുറം കോടതി വളപ്പിൽ നിന്നു കിട്ടി
പെൻഡ്രൈവ് കിട്ടിയത് മലപ്പുറത്തെ സ്ഫോടനത്തിന് പിന്നാലെ