തൊടിയൂർ: ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ മൈക്രോ വായ്പകൾ വിതരണം ചെയ്തു. 4. 5 ശതമാനം പലിശ നിരക്കിൽ
1.58കോടി രൂപയാണ് 16 കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കായി വിതരണം ചെയ്തത്. വായ്‌പാ വിതരണവും
ഹരിത അയൽക്കൂട്ട പ്രഖ്യാപനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ അദ്ധ്യക്ഷയായി. അയൽക്കൂട്ടങ്ങൾക്കുള്ള മൈക്രോ വായ്‌പയുടെ ചെക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി.
ഹരിതകർമ സേനയ്ക്കുള്ള ഫണ്ട് വിതരണം ടി. രാജീവും മൃഗ സംരക്ഷണ ഫണ്ട് വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയനും നിർവഹിച്ചു. അസി.ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ആർ.രതീഷ് പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി.ഒ.കണ്ണൻ,ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്‌ന ജവാദ്,ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത അശോകൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.സുജാത, ടി.ഇന്ദ്രൻ, ബിന്ദുരാമചന്ദ്രൻ, തൊടിയൂർ വിജയകുമാർ,എൽ.ജഗദമ്മ, യു.വിനോദ്, ബാങ്ക് മാനേജർ ഷേർളി ആന്റണി, ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ അഞ്ചു, ഐഷത്,സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ബിന്ദു, അശ്വതി എന്നിവർ സംസാരിച്ചു.
സി.ഡി.എസ് ചെയർപേഴ്സൺ വി.കല സ്വാഗതവും പഞ്ചായത്ത് അസി.സെക്രട്ടറി കെ.കെ.സുനിത നന്ദിയും പറഞ്ഞു