കൊല്ലം: അന്താരാഷ്ട്ര സുനാമി അവബോധ ദിനമായ ഇന്ന് രാവിലെ 10.30 ന് ആലപ്പാട് ഗ്രാമപഞ്ചായത്തിൽ സുനാമി മോക്ഡ്രിൽ സംഘടിപ്പിക്കും. യുനെസ്‌കോയുടെ നിയന്ത്രണത്തിലുള്ള ഇന്റർ ഗവൺമെന്റൽ ഓഷ്യനോഗ്രാഫിക് കമ്മീഷൻ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന സുനാമി റെഡി പദ്ധതിയുടെ ഭാഗമായാണ് മോക്ഡ്രിൽ നടത്തുന്നത്. സുനാമി ദുരന്ത ലഘൂകരണ പദ്ധതികൾ, ഒഴിപ്പിക്കൽ റൂട്ടുകൾ ഉൾപ്പെടുന്ന മാപ്പുകൾ അവബോധ ക്ലാസുകൾ, മോക്ഡ്രില്ലുകൾ തുടങ്ങി വിവിധങ്ങളായ സൂചകങ്ങൾ മുൻനിർത്തി ഒരു തീരദേശ ഗ്രാമത്തിന് 'സുനാമി റെഡി' എന്ന് സാക്ഷ്യപത്രം നൽകുകയാണ് ലക്ഷ്യം. തദ്ദേശ ജനവിഭാഗങ്ങൾ, ജനപ്രതിനിധികൾ, ദുരന്ത നിവാരണ ഏജൻസികൾ, വിവിധ വകുപ്പുകൾ തുടങ്ങിയവയുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടി നടത്തുന്നത്.മോക് ഡ്രിൽ വേളയിൽ പ്രദേശവാസികൾ പരിഭ്രാന്തരാകരുതെന്ന് കളക്ടർ എൻ.ദേവിദാസ് അറിയിച്ചു.