 
കൊട്ടിയം: ശാഖകൾ സജീവമാക്കി ഗുരുദേവദർശനം കൂടുതൽ ജനങ്ങളിലെത്തിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ കൗൺസിലർ ഇരവിപുരം സജീവൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കൊട്ടിയം 903-ാം നമ്പർ ശാഖയുടെ വാർഷികാ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊട്ടിയം ശ്രീ മഹാവിഷ്ണു ക്ഷേത്ര ഹാളിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് എൻ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു, ശാഖാ സെക്രട്ടറി കെ.എസ്. സജു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ എം. സജീവ്, ശാഖ മുൻ ഭാരവാഹികളായ എൽ. ഷാജി, രവീന്ദ്രനാഥൻ, കെ.ജി. ബ്രഹ്മാനന്ദൻ എന്നിവർ സംസാരിച്ചു. ഷോബി ബ്രഹ്മാനന്ദൻ നന്ദി പറഞ്ഞു. തുടർന്ന് ഇരവിപുരം സജീവൻ റിട്ടേണിംഗ് ഓഫീസറായി 11 അംഗ എക്സിക്യുട്ടിവ് കമ്മിറ്റിയേയും ഭാരവാഹികളേയും തിരഞ്ഞെടുത്തു.
ഭാരവാഹികൾ: എൻ. ദിനേശ് ചെപ്പള്ളി (പ്രസിഡന്റ്), എൻ അശോകൻ (വൈസ് പ്രസിഡന്റ്), ഷോബി ബ്രഹ്മാനന്ദ്രൻ (സെക്രട്ടറി), അഭിജിത്ത് ജയൻ (യൂണിയൻ പ്രതിനിധി), എൻ ബ്രഹ്മാനന്ദൻ കല്ലുംമുട്, ജി. മണികീർത്തനം, ടി.ആർ. സന്തോഷ്, എസ്. അനിൽകുമാർ, എൻ. അനിലാൽ, വിഷ്ണു വിജയൻ, എസ്. സനോജ് (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ).