 
കുണ്ടറ: തങ്ങളെ എന്നും സ്കൂളിലെത്തിക്കുന്ന സ്വകാര്യ ബസ് ജീവനക്കാർക്ക് മധുര പാനീയം നൽകി വിദ്യാർത്ഥികളുടെ സ്നേഹ പ്രകടനം. കുണ്ടറ എം.ജി.ഡി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ബസ് ജീവനക്കാർക്ക് സ്നേഹസമ്മാനം നൽകിയത്. ബസ് യാത്രികർക്കും മധുരപാനീയം നൽകി. പ്രതീക്ഷിക്കാത്ത പ്രതികരണം വിദ്യാർത്ഥികളുടെ ഭാഗത്തു നിന്ന് ഉണ്ടായതിൽ ബസ് ജീവനക്കാർ സന്തോഷം പങ്കുവച്ചു. പ്രിൻസിപ്പൽ സജി പട്ടരുമഠം, പ്രോഗ്രാം ഓഫീസർ സൗമ്യ ടോം, വിദ്യാർത്ഥി പ്രതിനിധികളായ മുഹമ്മദ് ബാരി, സാൻജിയോ സാം എന്നിവർ നേതൃത്വം നൽകി.