കൊല്ലം : ചിതറ വില്ലേജിൽ ചോഴിയക്കോട് ഇടപ്പനയിൽ കൊച്ചുമണി എന്ന മണി കൊല്ലപ്പെട്ട കേസിലെ പ്രതി പോഴിയക്കോട് ചേരിയിൽ തെക്കുംകര വീട്ടിൽ രതീഷിനെ (34) കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി എസ്. സുബാഷ് വെറുതേ വിട്ടു. 2024 ഏപ്രിൽ 6ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വീടിനു സമീപമുള്ള ചിതറ എണ്ണപ്പനത്തോട്ടത്തിൽ പരിക്കേറ്റ് കിടന്ന മണിയെ നാട്ടുകാർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അന്ന് രതീഷും മണിയും തമ്മിൽ അടിപിടി നടന്നതായും തുടർന്ന് രതീഷ് മണിയെ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തി എന്നുമായിരുന്നു പ്രോസിക്യുഷൻ കേസ്. ബന്ധുക്കളും നാട്ടുകാരും അടക്കമുള്ള 27 ഓളം സാക്ഷികളെ വിസ്തരിച്ചു.

അഭിഭാഷകരായ ചവറ ജി.പ്രവീൺകുമാർ, ജയൻ എസ്. ജില്ലാരിയോസ്, പ്രിയ ജി.നാഥ്, സൽരാജ് എന്നിവർ പ്രതിക്കുവേണ്ടി ഹാജരായി