കൊല്ലം: ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നത് തടയാനായി തദ്ദേശ വകുപ്പ് ഏർപ്പെടുത്തിയ വാട്‌സ് ആപ്പ് സംവിധാനത്തിന് മികച്ച പ്രതികരണം.
മാലിന്യം വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ വകുപ്പിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെയുള്ള വാട്സ് ആപ്പിൽ ഫോട്ടോഎടുത്ത് അയക്കുന്നവർക്ക് പാരിതോഷികം നൽകുന്നതായിരുന്നു പദ്ധതി.
പാരിതോഷികം 2500
മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനം നടത്തിയവരിൽ നിന്ന് ഈടാക്കിയ പിഴയുടെ 25 ശതമാനം തുക (പരമാവധി 2500 രൂപ) പാരിതോഷികമായി നൽകും.
മാലിന്യം തള്ളുന്നവരെ തിരിച്ചറിയാൻ സാധിക്കുന്ന ചിത്രങ്ങൾ, വീഡിയോ ദൃശ്യങ്ങൾ, വാഹനത്തിന്റെ കളർ , നമ്പർ എന്നിവ സഹിതം തെളിവ് നൽകുന്നവർക്കാണ് പാരിതോഷികം. നിയമലംഘനത്തിന്റെ തോതനുസരിച്ചാണ് പിഴ ചുമത്തുന്നത്.
വാട്സ് ആപ്പ് നമ്പർ : 9446 700 800
വെബ്‌സൈറ്റ് ലിങ്ക് : https://warroom.lsgkerala.gov.in/garbage