jeff


കൊല്ലം: ഭാര്യവീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും ആക്രമിച്ചയാൾ പിടിയിൽ. തങ്കശേരി ബോണോവിസ്റ്റയിൽ ജെഫേഴ്സൺ (49) ആണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

ജെഫേഴ്സൺ ഭാര്യയെ അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ഭാര്യാ മാതാവിനെയും മകനെയും പരിക്കേൽപ്പിച്ചത്. അക്രമ വിവരം ഭാര്യ പൊലീസിൽ അറിയിച്ചു. തുടർന്ന് പള്ളിത്തോട്ടം പൊലീസ് സംഭവ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഏറെനാളായി പ്രതിയും ഭാര്യയും വേർപിരിഞ്ഞു താമസിക്കുകയാണ്. ജെഫേഴ്സൺ കൊലപാതക കേസിലും നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. പള്ളിത്തോട്ടം ഇൻസ്പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ റെനോൾസ്, ഹരികുമാർ, കൃഷ്ണകുമാർ, എ.എസ്.ഐ അനിൽകുമാർ, എസ്.സി.പി.ഒ ശ്രീകുമാർ, സിപിഒമാരായ ദീപക്, നിയാസ്, സക്കീർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.