d

കൊല്ലം: ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ മുൻ ഇന്ത്യൻ ഫുട്ബാളറും കോച്ചുമായിരുന്ന കെ.കെ. ഗോപാലകൃഷ്ണനെ അനുസ്മരി​ച്ചു. ക്യു.എ.സി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഡോ. എസ്.വി. സുധീർ, സെക്രട്ടറി പ്രൊഫ. ബി. രാജു, വൈസ് പ്രസിഡന്റ് ദ്വാരകാ മോഹൻ, ട്രഷറർ പി.എഫ്. ഡേവിഡ് എന്നിവർ സംസാരിച്ചു.