 
കൊല്ലം: കൊല്ലം ശ്രീനാരായണ വനിത കോളേജിലെ വിമൻ സ്റ്റഡി യൂണിറ്റിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി കലാപരിപാടികളും മലയാള മങ്ക മത്സരവും നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. എസ്. ജിഷ ഉദ്ഘാടനം നിർവഹിച്ചു. വിമൻ സെൽ കോ ഓർഡിനേറ്റർ ഡോ. ശില്പ ശശാങ്കൻ, ഡോ. ഡി. ദേവിപ്രിയ, ഡോ. ട്ടഎൻ. ശ്രുതി എന്നിവർ സംസാരിച്ചു. ഷാഹിദ ലിയാക്കത്ത്, ഡോ. സീതാ തങ്കപ്പൻ, ലേ ബ്യൂട്ട് രാഹുൽ അർ.നാഥ്, മിസ് യൂണിവേഴ്സ് കൊല്ലം ജനി ഓസ്റ്റിൻ, മോഡൽ ഡോ. ആർ. ദൃശ്യ എന്നിവർ ജഡ്ജിംഗ് പാനലായി നടത്തിയ മലയാളി മങ്ക മത്സാരത്തിൽ അഗ്നിമാ വർണൻ, നൈദ പുതുശ്ശേരി, എൻ.പി. നന്ദന എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി.