nnn
ചടയമംഗലം സബ് ജില്ലാ കാലോത്സവത്തോടനുബന്ധിച്ച് കടയ്ക്കൽ ബസ് സ്റ്രാൻഡിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര

കടയ്ക്കൽ: ചടയമംഗലം സബ് ജില്ലാ കാലോത്സവം ഘോഷയാത്രയോടെ കടയ്ക്കൽ ജി.വി.എച്ച്.എസ്.എസിൽ ആരംഭിച്ചു. 7ന് അവസാനിക്കും.

ഉപജില്ലയിലെ 57 സ്‌കൂളുകളിൽ നിന്ന് ഏകദേശം 3000 കുട്ടികൾ പങ്കെടുക്കും. ഉച്ചയ്ക്ക് 2ന് കടയ്ക്കൽ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ വിവിധ സ്‌കൂളുകളുടെ ബാനറിൽ കുട്ടികൾ അണി നിരന്നു. സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ അഡ്വ.ടി.ആർ.തങ്കരാജ്, കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.മനോജ്‌ കുമാർ, വൈസ് പ്രസിഡന്റ്‌ ഷാനി,സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ പി.പ്രതാപൻ,സുധിൻ കടയ്ക്കൽ, തൃതല പഞ്ചായത്ത്‌ ജനപ്രതിനിധികൾ, പ്രിൻസിപ്പൽ നജീം, പ്രധാന അദ്ധ്യാപകൻ ടി.വിജയകുമാർ, സാംഘാടക സമിതി ഭാരവാഹികൾ,അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.