കൊല്ലം: കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സിന്റെ അംഗീകൃത സംഘടനയായ അക്വാ കൊല്ലം ജലഭവനിൽ നടത്തിയ സംസ്ഥാനതല ക്വിസ് മത്സരം കേരള വാട്ടർ അതോറിറ്റി ബോർഡ് അംഗം ഉഷാലയം ശിവരാജൻ ഉദ്‌ഘാടനം ചെയ്‌തു. അക്വാ പ്രസിഡന്റ് എസ്.തമ്പി, ജനറൽ സെക്രട്ടറി ഇ.എസ്.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. മലപ്പുറം ഒന്നാം സ്ഥാനവും എറണാകുളം, ഇടുക്കി ജില്ലകൾ യഥാക്രമം രണ്ടു മൂന്നും സ്ഥാനങ്ങളും നേടി.എം.നൗഷാദ് എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. കൊല്ലം സൂപ്രണ്ടിംഗ് എൻജിനിയർ സബീർ.എ.റഹിം, എക്‌സി. എൻജിനിയർമാരായ രാജേഷ് ഉണ്ണിത്താൻ, മിനി, മഞ്ജു, തുളസീധരൻ എന്നിവർ സംസാരിച്ചു. ക്വിസ് മാസ്‌റ്റർമാരായ എറണാകുളം ഡെപ്യൂട്ടി ചീഫ് എൻജിനിയർ സുരേഷ്, എക്‌സി. എൻജിനിയ‌‌ർ തുളസീധരൻ എന്നിവരെ ജില്ലാ കമ്മിറ്റി പൊന്നാട അണിയിച്ചു ആദരിച്ചു.