കൊല്ലം: ജില്ലയിൽ ഒൻപത് മാസത്തിനിടെയുണ്ടായ 1408 വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 95 മനുഷ്യജീവനുകൾ. 82 പുരുഷന്മാർക്കും 13 സ്ത്രീകൾക്കും ജീവൻ നഷ്ടമായി. 1247 അപകടങ്ങൾ ഗുരുതര സ്വഭാവമുള്ള. ഈ അപകടങ്ങളിൽ 1302 പേർ കിടപ്പിലായി. 304പേർ നിസാര പരിപരിക്കുകളോടെ രക്ഷപ്പെട്ടു.
ഇരുചക്ര വാഹന അപകടങ്ങളിൽ മരിച്ച 82 ശതമാനം പേരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. എ.ഐ ക്യാമറകൾ സ്ഥാപിച്ച ആദ്യമാസങ്ങളിൽ്യ അപകടനിരക്കിൽ കുറവുണ്ടായെങ്കിലും പിന്നീട് കൂടി. കൊല്ലം റൂറൽ മേഖലകളിലാണ് നിരക്ക് കൂടുതൽ. എം.സി റോഡാണ് പ്രധാന കുരുതിക്കളം. 18നും 45നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരിലേറെയും. അപകടങ്ങൾ വർദ്ധിച്ചതോടെ ശക്തമായ നടപടികൾക്ക് തയ്യാറെടുക്കുകയാണ് മോട്ടോർവാഹന വകുപ്പ് അധികൃതർ.
ജില്ലയിൽ 9 മാസത്തിനിടെ 95 അപകട മരണം
നിരത്തുകളിലെ അശാസ്ത്രീയ നിർമ്മാണ പ്രവൃത്തികൾ
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം
ട്രാഫിക് നിയമങ്ങളുടെ അപര്യാപ്തമായ നിർവഹണം
ഉയർന്ന ജനസാന്ദ്രത, അശ്രദ്ധമായ ഡ്രൈവിംഗ്
ലഹരിവസ്തുക്കളുടെ ഉപയോഗം, റോഡിലെ കുഴികൾ
ഡിവൈഡറുകളില്ലാത്ത ഇടുങ്ങിയ റോഡുകൾ
വാഹനപ്പെരുപ്പം, ഗുണനിലവാരമില്ലാത്ത റോഡുകൾ
ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം
സിഗ്നൽ ലംഘനം, അമിതവേഗം
സ്വകാര്യ ബസുകളുടെ മത്സരയോട്ടം
ഓട്ടോറിക്ഷകളുടെ പെട്ടെന്നുള്ള വെട്ടിത്തിരിക്കലുകൾ
ഒരാഴ്ച പൊലിഞ്ഞത് നാല് ജീവൻ
ഒരാഴ്ചയ്ക്കിടെ ജില്ലയിൽ വാഹനാപകടത്തിൽ മരിച്ചത് നാല് യുവാക്കൾ. കഴിഞ്ഞദിവസം എം.സി റോഡിൽ കാറും ബൈക്കും കൂട്ടിയിടച്ച് ആയൂർ സ്വദേശിയായ 19 കാരൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം. ദിവസങ്ങൾക്ക് മുമ്പാണ് കൊല്ലം ടൗൺ അതിർത്തിയിൽ പ്രതിഭ ജംഗ്ഷന് സമീപം സ്‌കൂട്ടറിൽ സഞ്ചരിച്ച ആശ്രാമം ക്ഷേത്രത്തിലെ പൂജാരിയായ യുവാവ് ലോറിക്കടിയിൽപ്പെട്ട് മരിച്ചത്.