കൊല്ലം: തട്ടാർക്കോണം പാടശേഖരത്തിൽ മൂന്ന് വർഷമായി തരിശുകിടന്ന 30 ഹെക്ടർ ഭൂമിയിൽ നെൽകൃഷി ആരംഭിച്ചു. പത്തനംതിട്ട ജില്ലാ യുവ സംരംഭക സംഘവുമായി സഹകരിച്ചാണ് നെൽകൃഷി ആരംഭിച്ചത്. ഞാറു നടീൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ, തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. സിന്ധു, ജില്ലാ പഞ്ചായത്ത് അംഗം സെൽവി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുർജിത്ത്, പഞ്ചായത്ത് അംഗം വിലാസിനി, കൃഷി ഓഫീസർ അനുഷ, പാടശേഖരസമിതി പ്രസിഡന്റ് കെ. അജിത്ത്കുമാർ, സെക്രട്ടറി ടി. ഗോപാലകൃഷ്ണപിള്ള, യുവകർഷകസംഘം പ്രസിഡന്റ് ശ്രീനു എന്നിവർ പങ്കെടുത്തു.