new-

കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിൽ നാഷണൽ സർവീസ് സ്‌കീമിന്റേയും ലീഗൽ ലിറ്ററസി സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സൈബർ സെക്യൂരിറ്റി ബോധവത്കരണം സംഘടിപ്പിച്ചു. സിറ്റി പൊലീസ് കമ്മി​ഷണർ ഓഫീസിലെ സൈബർ എക്‌സ്‌പേർട്ട് ബി. ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. സൈബർ ഇടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളിൽപ്പെടാതെ വിദ്യാർത്ഥികൾ ബുദ്ധിപരമായി നീങ്ങേതി​ന്റെ ആവശ്യകത അദ്ദേഹം വി​വരി​ച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിതാ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവികളായ എസ്. സീത, പി​.എൽ. ഷീബ പ്രസാദ്, ശാലിനി എസ്.നായർ, അപർണ കോനത്ത്, കോളേജ് യൂണിയൻ ചെയർമാൻ ശരത്ത് ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു. ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ റാണിമോൾ സ്വാഗതവും കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അബ്ദുൾ റഹ്മാൻ നന്ദിയും പറഞ്ഞു.