photo
വൈ.എം.സി.എ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ വയലാ വാസുദേവൻ പിള്ള മെമ്മോറിയൽ ഹൈസ്കൂളിൽ നടന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം സബ് റീജിയൻ ചെയർമാൻ ഡോ. എബ്രാഹാം മാത്യു നിർവഹിക്കുന്നു

അഞ്ചൽ: വൈ.എം.സി.എ പുനലൂർ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ വയലാ വാസുദേവൻ പിള്ള മെമ്മോറിയൽ ഹൈസ്കൂളിൽ നടന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം സബ് റീജയൻ ചെയർമാൻ ഡോ.എബ്രഹാം മാത്യു നിർവഹിച്ചു. മണ്ണൂർ വൈ.എം.സി.എ പ്രസിഡന്റ് ബിനു കെ. ജോൺ അദ്ധ്യക്ഷനായി. വാളകം മാർത്തോമ്മാ ഡി അഡിക്ഷൻ സെന്റർ ഡയറക്ടർ ജിനു എബ്രഹാം ജോർജ്ജ് വിഷയാവതരണം നടത്തി. പ്രഥമാദ്ധ്യാപിക ആർ.സിന്ധു, കെ.ബേബി, ആ‌ർ.മുഹമ്മദ് റാഫി, എസ്.അഭിരാജ് തുടങ്ങിയവർ സംസാരിച്ചു.