കൊല്ലം: ശിശുദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയും സോൾസ് ഒഫ് കൊല്ലം റണ്ണേഴ്സ് ക്ലബ്ബും സംയുക്തമായി കുട്ടികൾക്കായി 10ന് രാവിലെ 6.30ന് കിഡ്സ് റൺ സംഘടിപ്പിക്കും. ആശ്രാമം നീലാംബരി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി കളക്ടർ എൻ. ദേവിദാസ് ഫ്‌ളാഗ് ഒഫ് ചെയ്യും. ആറ് വയസുവരെ ഒരു കിലോമീറ്ററും ഏഴ് മുതൽ ഒമ്പതും 10 മുതൽ 13ഉം വയസു വരെ രണ്ട് കിലോമീറ്റർ വീതം എന്നിങ്ങനെയാണ് കിഡ്സ് റൺ സംഘടിപ്പിച്ചിട്ടുള്ളത്. മെഡൽ, സർട്ടിഫിക്കറ്റ് എന്നിവ നൽകും. രജിസ്‌ട്രേഷൻ സൗജന്യം. ഫോൺ: 9074963129, 9447571111.