
അഞ്ചൽ: ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗവും അഞ്ചൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ഡി.സി.സി അംഗവുമായ അഞ്ചൽ തഴമേൽ കോട്ടവിള വീട്ടിൽ എ.സക്കീർ ഹുസൈൻ (59) നിര്യാതനായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയിലാണ് അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് നാല് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം അഞ്ചൽ മുസ്ലീം ജമാഅത്ത് പള്ളിയിൽ നടത്തി. ഭാര്യ: മിനി. മകൾ: നബീസ പൈങ്കിളി.