 
ചവറ തെക്കുംഭാഗം: നടയ്ക്കാവ് ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശബരിമല നിയുക്ത മേൽശാന്തി തോട്ടത്തിൽ മഠം അരുൺകുമാർ നമ്പൂതിരിക്ക് ആദരവ് നൽകി. എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് മഹേന്ദ്രൻ അദ്ധ്യക്ഷനായി. ക്ഷേത്രം മേൽശാന്തി സജിലാൽ ശാന്തി പൂർണകുംഭം നൽകി സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ,ശ്രീകുമാർ, മഹേശൻ, ഷാജി, മഹേഷ്, ലതിക, ശ്രീദേവി എന്നിവർ പൊന്നാട അണിയിച്ചു. ക്ഷേത്ര യോഗം പ്രസിഡന്റ് അനുരാഗ് , എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി രഘു എന്നിവർ മെമെന്റോ നൽകി ആദരിച്ചു. യോഗത്തിൽ സജുകുമാർ അഴകേശൻ സ്വാഗതവും വിഷ്ണുദാസ് നന്ദിയും പറഞ്ഞു.