കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റും താലൂക്ക് വ്യാപാരി വ്യവസായി സഹകരണ സംഘവും സുയുക്തമായി നടത്തിയ പഠനോപകരണ വിതരണവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും കൊട്ടാരക്കര വ്യാപാര ഭവനിൽ ഡിവൈ.എസ്.പി കെ.ബൈജുകുമാർ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡ‌ന്റ് സി.എസ്.മോഹൻദാസ് അദ്ധ്യക്ഷനായി. ജനമൈത്രി പൊലീസ് സബ് ഇൻസ്പെക്ടർ വാസുദേവൻപിള്ള പ്രതിഭകളെ ആദരിച്ചു. ഏകോപന സമിതി രക്ഷാധികാരി എം.ഷാഹുദ്ദീൻ തയ്യൽ മെഷീൻ വിതരണം നടത്തി. ഗേൾസ് ഹൈസ്കൂൾ പ്രഥമാദ്ധ്യാപിക വി.എസ്. ശോഭ ,സാമുവൽകുട്ടി, വൈ.എസ്.പൊന്നച്ചൻ, ദുർഗാ ഗോപാലകൃഷ്ണൻ, എം.അലക്സാണ്ടർ, വി.സി.പി ബാബുരാജ്, വി. രാധാകൃഷ്ണൻ , റെജി നിസാ എന്നിവർ സംസാരിച്ചു. ഷിബി ജോർജ് സ്വാഗതവും കെ.കെ. അലക്സാണ്ടർ നന്ദിയും പറഞ്ഞു.