കൊല്ലം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഓണം സ്വർണോത്സവം-2024ന്റെ നറുക്കെടുപ്പ് കോഴിക്കോട് മറീന റസിഡൻസി ഹോട്ടലിൽ നടന്നു.

സമ്മാനാർഹർ 15 ദിവസത്തിനുള്ളിൽ സ്വർണാഭരണം വാങ്ങിയ ജൂവലറികളിൽ കൂപ്പൺ ഹാജരാക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അറിയിച്ചു. 4700 ജൂവലറികൾ പങ്കാളികളായി. 15 ലക്ഷത്തോളം പേർക്കാണ് കൂപ്പൺ നൽകിയത്.

ബംബർ പ്രൈസ്-100 പവൻ, കൂപ്പൺ നമ്പർ-2045118
ഒന്നാം സമ്മാനം- 25 പവൻ, കൂപ്പൺ നമ്പർ-2037303
രണ്ടാം സമ്മാനം- 10 പവൻ, കൂപ്പൺ നമ്പർ- 1633721
മൂന്നാം സമ്മാനം- 5 പവൻ, കൂപ്പൺ നമ്പർ- 1214894