photo
സി.പി.എം പുനലൂർ ഏരിയ സമ്മേളനത്തിന്റെ സമാപനം കുറിച്ച് കൊണ്ട് പട്ടണത്തിൽ നടന്ന വനിതാ റെഡ് വാളണ്ടിയർ മാർച്ച്

പുനലൂർ: സി.പി.എം പുനലൂർ ഏരിയ സമ്മേളനം സമാപിച്ചു. ഇന്നലെ വൈകിട്ട് പുനലൂർ ടി.ബി.ജംഗ്ഷനിൽ നിന്ന് നൂറുകണക്കിന് യുവതീ, യുവാക്കൾ പങ്കെടുത്ത റൂട്ട് മാർച്ചും നഗരസഭ പ്രദേശങ്ങളിലെ പ്രവർത്തകരും പങ്കെടുത്ത ശക്തി പ്രകടനവും ശ്രീരാമപുരം മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് ചേർന്ന് പൊതുസമ്മേളനം സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗം പി.കെ.പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല സെക്രട്ടറി എസ്.സുദേവൻ,സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപൽ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്.ജയമോഹൻ, ജോർജ്ജ് മാത്യൂ, ഏരിയ സെക്രട്ടറി അഡ്വ.പി.സജി, മുൻ ഏരിയ സെക്രട്ടറി എസ്.ബിജു, നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത, മുൻ നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു. നേതാക്കളായ അഡ്വ.പി.സജി, എം.എ.രാജഗോപാൽ, എസ്.ബിജു, എ.ആർ.കുഞ്ഞുമോൻ, ആർ.ലൈലജ, നിമ്മി എബ്രഹാം, വി.എസ്.മണി, ടി.ചന്ദ്രാനന്ദൻ, എസ്.എൻ.രാജേഷ് തുടങ്ങിയവർ പ്രകടനത്തിനും റെഡ് വാളണ്ടിയർ മാർച്ചിനും നേതൃത്വം നൽകി.