കൊല്ലം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം 8ന് കുണ്ടറ ഇളമ്പള്ളൂർ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടക്കും. രാവിലെ 9ന് ജില്ലാ പ്രസിഡന്റ് പി.മണിലാൽ പതാക ഉയർത്തും. തുടർന്ന് കുണ്ടറ ടൗൺ ചുറ്റി പ്രകടനത്തിന് ശേഷം പൊതുസമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഫോട്ടോഗ്രഫി മത്സര വിജയികൾക്കുള്ള അവാർഡ് പി.സി.വിഷ്ണുനാഥ് എം.എൽ.എ വിതരണം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എ.സി.ജോൺസൺ മുഖ്യപ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി ബിനോയ് കല്ലാട്ടുകുഴി, സംസ്ഥാന വെൽഫെയർ ഫ്രണ്ട് ജനറൽ കൺവീനർ സുരേന്ദ്രൻ വള്ളിക്കാവ്, സംസ്ഥാന സെക്രട്ടറി പ്രശാന്ത് തോപ്പിൽ തുടങ്ങിയവർ സംസാരിക്കും. ഉച്ചകഴിഞ്ഞ് പി.മണിലാലിന്റെ അദ്ധ്യക്ഷതയിൽ പ്രതിനിധി സമ്മേളനം. സംസ്ഥാന പ്രസിഡന്റ് എ.സി.ജോൺസൺ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി വിൽസൺ ആന്റണി വാർഷിക റിപ്പോർട്ടും ജില്ലാ ട്രഷറർ അരുൺ പനക്കൽ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. തുടർന്ന് പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹി തിരഞ്ഞെടുപ്പ്. സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി മത്സരം, ഫോട്ടോ പ്രദർശനം, ആദരിക്കൽ, വിദ്യാഭ്യാസ അവാർഡ് വിതരണം, സർക്കാർ ക്ഷേമനിധി ക്യാമ്പയിൻ, ഫോട്ടോഗ്രഫി ട്രേഡ് ഫെയർ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.മണിലാൽ, സെക്രട്ടറി വിൽസൺ ആന്റണി, ട്രഷറർ അരുൺ പനക്കൽ, പ്രോഗ്രാം കോ ഓഡിനേറ്റർ നവാസ് കുണ്ടറ എന്നിവർ പങ്കെടുത്തു.