പോരുവഴി: ഐവർകാല കിഴക്ക് ദേവി-ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ സ്‌കന്ദ ഷഷ്ഠി മഹോത്സവം ആരംഭിച്ചു. സ്‌കന്ദ ഷഷ്ഠി ദിവസമായ 7ന് രാവിലെ 8 മുതൽ സ്വർണ്ണക്കാവടി ദർശനം, സ്‌കന്ദ പുരാണ പാരായണം, സർവ്വൈശ്വര്യത്തിനായി സുബ്രഹ്മണ്യ സഹസ്രനാമാർച്ചന, അമംഗള നിവാരണത്തിനായി നാമ സങ്കീർത്ഥനം, സർവ്വാഭീഷ്‌ട സിദ്ധിക്കായി അഷ്‌ടാഭിഷേകം, ഉദ്ദിഷ്‌ട കാര്യസിദ്ധി, ക്ഷിപ്ര ഫല സിദ്ധി എന്നിവയ്ക്കായി പുഷ്‌പാഭിഷേകം, സന്താനൈശ്വര്യം ഗൃഹദോഷ നിവാരണം സർപ്പദോഷ നിവാരണം എന്നിവയ്ക്കായി ഷഷ്ഠി പൂജ, ഷഷ്‌ഠിച്ചോറ് വിതരണം, കാവടി എഴുന്നള്ളത്ത് മഹാദീപാരാധന എന്നീ പരിപാടികൾ ഉണ്ടായിരിക്കും. സ്‌കന്ദ ഷഷ്‌ഠിയോടനുബന്ധിച്ച് വ്രതം അനുഷ്‌ടിക്കുന്ന ഭക്തജനങ്ങൾക്ക് എല്ലാ ദിവസവും രാവിലെ 7 മുതൽ ഷഷ്‌ഠിച്ചോറ് പ്രസാദമായി വിതരണം ചെയ്യും. ക്ഷേത്രത്തിലെ അഭിഷേകത്തിനാവശ്യമായ പുഷ്‌പങ്ങൾ, തേൻ, നെയ്യ്, കദളിപ്പഴം, ഈന്തപ്പഴം, മുന്തിരി, കൽക്കണ്ടം, ശർക്കര, പാൽ, കരിക്ക്, ഭസ്‌മം, പനിനീര് തുടങ്ങിയവ തിരുമുമ്പിൽ സമർപ്പിക്കുന്നതിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം കമ്മിറ്റിയ്ക്കുവേണ്ടി സെക്രട്ടറി ബാഹുലേയൻ അറിയിച്ചു.