prasanth

കൊട്ടാരക്കര: അസാമിലെ ക്രോക്രജാറിൽ ട്രെയിൻ തട്ടി കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വദേശിയായ ഐ.ബി ഉദ്യോഗസ്ഥൻ മരിച്ചു. തൃക്കണ്ണമംഗൽ വാഴപ്പള്ളിൽ വീട്ടിൽ പ്രശാന്ത് കുമാറാണ് (39) മരിച്ചത്. ഇരുപത് വർഷത്തിലധികമായി ഡൽഹിയിലായിരുന്നു. രണ്ടര വർഷമായി അസമിലേക്ക് സ്ഥലം മാറ്റം ലഭിച്ചിട്ട്. ഭൗതികദേഹം വിമാനമാർഗം കഴിഞ്ഞ ദിവസം ഡൽഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തിൽ എത്തിച്ചു. 4ന് ലോധി ഗാർഡനിലെ ശ്‍മശാനത്തിൽ സംസ്കരിച്ചു. അമ്മ: പത്മിനിയമ്മ. ഭാര്യ: ദീപ പ്രശാന്ത്. മക്കൾ: അർച്ചിത് കൃഷ്ണ, അദ്വിക പ്രശാന്ത്.