thattakam
ഓച്ചിറ വയനകം തട്ടകത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗീഥാസലാം സ്മാരക അഖിലകേരള പ്രൊഫഷണൽ നാടകോത്സവത്തോടനുബന്ധിച്ച് മലയാള പ്രൊഫഷണൽ നാടകരംഗത്തെ അമൂല്യസംഭാവനയ്ക്കുള്ള തോപ്പിൽഭാസി സ്മാരക അവാർഡ് നാടക സിനിമാ നടി വിജയകുമാരിക്ക് വയലാർ ശരത്ചന്ദ്രവർമ്മ സമ്മാനിക്കുന്നു

ഓച്ചിറ: വയനകം തട്ടകത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗീഥാസലാം സ്മാരക അഖിലകേരള പ്രൊഫഷണൽ നാടകോത്സം വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. തട്ടകം ചെയർമാൻ അഡ്വ.എൻ.അനിൽകുമാർ അദ്ധ്യക്ഷനായി. മലയാള പ്രൊഫഷണൽ നാടകരംഗത്തെ അമൂല്യ സംഭാവനയ്ക്ക് തട്ടകം ഏർപ്പെടുത്തിയ തോപ്പിൽഭാസി സ്മാരക അവാർഡ് നാടക സിനിമാ നടി വിജയകുമാരിക്ക് വയലാർ ശരത്ചന്ദ്രവർമ്മ സമ്മാനിച്ചു. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി പൊന്നാട അണിയിച്ചു. കൺവീനർ കെ.മോഹനൻ സ്വാഗതം പറഞ്ഞു. ഓച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, മിനി പൊന്നൻ, പി.ബി.സത്യദേവൻ, ബി.എസ്.വിനോദ്, എ.ഗോപിനാഥപിള്ള, അമ്പാട്ട് അശോകൻ, എലമ്പടത്ത് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കോ-ഓർഡിനേറ്റർ റജി.ആർ.കൃഷ്ണ നന്ദിപറഞ്ഞു.