കൊല്ലം: ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 16ന് കടപ്പാക്കട സ്പോർട്സ് ക്ലബിൽ ഉച്ചയ്ക്ക് 2.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ബോർഡ് ചെയർമാൻ ടി.സുബൈർ അദ്ധ്യക്ഷനായി.
മേയർ പ്രസന്ന ഏണസ്റ്റിനെ രക്ഷാധികാരിയായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപനെ ചെയർമാനായും അഡ്വ. ജി.മുരളീധരനെ പ്രോഗ്രാം കമ്മിറ്റി ചെയർമാനായും ഡോ. കെ.ജയകുമാറിനെ പബ്ലിസിറ്റി ചെയർമാനായും ജില്ലാ ക്ഷേമനിധി ഓഫീസർ അബ്ദുൾ ജലീബിനെ കൺവീനറായും തിരഞ്ഞെടുത്ത് സംഘാടക സമിതി രൂപീകരിച്ചു.
ഡി.എൽ.ഒ വി.എസ്.സജിത, എ.ഡി.എൽ.ഒ പ്രവീൺകുമാർ, എസ്.ബിജു, ഒ.ബി.രാജേഷ്, അലിയാരുകുഞ്ഞ്, അൻസറുദ്ദീൻ, ഗിരീഷ് ലാൽ, കെ.ബി.ഷഹാൽ, രാജൻപിള്ള, പേരൂർ ശശിധരൻ, മുജീബ് റഹ്‌മാൻ, ലിയോണി തുടങ്ങിയവരാണ് മറ്റ് സംഘാടക സമിതി അംഗങ്ങൾ.