കൊല്ലം: കൊല്ലം ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളയിൽ മികച്ച വിജയം നേടിയ തുമ്പറ സ്കൂളിലെ കുരുന്നുകൾക്ക് പി.ടി.എയുടെയും എസ്.എം.സിയുടെയും അനുമോദനം. 50 കുട്ടികൾ മാത്രമുള്ള സ്കൂളാണെങ്കിലും പ്രവൃത്തി പരിചയമേളയിൽ കൊല്ലം സബ് ജില്ലയിൽ പത്താം സ്ഥാനവും സർക്കാർ സ്കൂളുകളിൽ നാലാം സ്ഥാനവും ശാസ്ത്ര ഗണിതശാസ്ത്രമേളകളിൽ എ ഗ്രേഡും കരസ്ഥമാക്കാനായി. വാർഡ് കൗൺസിലർ കുരുവിള ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എസ്. ശ്രീഹരി അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ സമ്മാനദാനം നടത്തി. പി..ടിഎ അംഗങ്ങളായ മേരി ഗ്രേസ്, ശ്രീക്കുട്ടി, തങ്കച്ചി, ചന്ദ്ര എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ സി. മാക്സ്വെൽ, എസ്. പ്രിയങ്, സുനിത നെപ്പോളിയൻ, എസ്. വിദ്യ എന്നിവർ നേതൃത്വം നൽകി.