daily
ഡിവൈൻ ലാ കോളേജിൽ ഒന്നാംവർഷ എൽ.എൽ.ബി ക്ലാസുകൾ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ. ബി. രാജീവ് കുമാർ ഉദ്ഘാടനം ചെയ്തു

പത്തനാപുരം: കേരള യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനും ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാരവുമുള്ള ഡിവൈൻ ലാ കോളേജിൽ ഒന്നാംവർഷ ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി ക്ലാസുകൾ ആരംഭിച്ചു. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ.ബി.രാജീവ് കുമാർ ഒന്നാം വർഷ ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എൻ.ബിനു അദ്ധ്യക്ഷനായി. യൂണിവേഴ്സിറ്റി നിയമ വിഭാഗം മേധാവിയായ സിന്ധു തുളസീധരൻ , പത്തനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ ഷാജഹാൻ, കോളേജ് ഡയറക്ടർമാരായ ടോണി കുര്യൻ, അനിൽ പാപ്പച്ചൻ, ഷൈൻ ഡാനിയേൽ, ജെൻസി ജോസഫ് , സിവിൽ സർവീസ് കോച്ചിംഗ് സെൽ അഡ്മിനിസ്ട്രേറ്റർ എച്ച്. ദീപക്, ജുഡീഷ്യൽ സർവീസ് കോച്ചിംഗ് സെൽ അഡ്മിനിസ്ട്രേറ്റർ അഡ്വ.വിനോദ് മാത്യു വിൽസൺ,സി.എ, സി.എം.എ, സി.എസ് എന്നിവയുടെ അഡ്മിനിസ്ട്രേറ്റർ എസ്.സൂരജ്. , കോളേജ് അക്കാഡമിക് ഡയറക്ടർ കെ.വത്സലാമ്മ എന്നിവർ സംസാരിച്ചു.