കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ ആർ.ശങ്കറിന്റെ 52-ം ചരമ വാർഷിക ദിനാചരണംസംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10ന് യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി സി.ദിവാകരൻ മുഖ്യ പ്രഭാഷണം നടത്തും.യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതം പറയും. യൂണിയന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ സെൻട്രൽ സ്കൂളിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ശാഖകളിൽ നിന്നും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ വെച്ച് ആദരിക്കും. പരിപാടിയുടെ വിജയത്തിനായി എല്ലാ ശാഖാ ഭാരവാഹികളും പോഷക സംഘടനാ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കണമെന്ന് പ്രസിഡന്റ് കെ.സുശീലനും സെക്രട്ടറി എ.സോമരാജനും അറിയിച്ചു.