
പത്തനാപുരം: ഗാന്ധിഭവൻ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ദേവേന്ദ്ര (76) നിര്യാതനായി. ആലപ്പുഴയിൽ അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്ന ഒരു അഗതിമന്ദിരത്തിൽ താമസിച്ചിരുന്ന ഇതരസംസ്ഥാനക്കാരായ ഇരുപത് പേരെ 2022 ജൂണിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തിരുന്നു. ഇതിലൊരാളാണ് ദേവേന്ദ്ര. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. ഫോൺ: 9605047000.