ആലപ്പുഴ: കേരളത്തിലെ പ്രിന്റിംഗ് സ്ഥാപന ഉടമകളുടെ സംഘടനയായ പ്രസ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ സംസ്ഥാന കൺവെൻഷൻ 10ന് ആലപ്പുഴയിൽ വൈ.എം.സി. എ ഹാളിൽ നടക്കും.സാങ്കേതിക മുന്നേറ്റത്തിൽ പ്രിന്റിംഗ് പ്രസുകൾക്ക് സമാന്തരമായുണ്ടായ സംവിധാനങ്ങളും അശാസ്ത്രീയമായ നികുതി സമ്പ്രദായവും പ്രിന്റിംഗ് മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് അസോസിയേഷൻ നേതാക്കൾ ആരോപിച്ചു. കൺവൻഷൻ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ പടയാട്ടിൽ, പ്രസിഡന്റ് ഷാജി ബാഹുലേയൻ, ട്രഷറർ പ്രദീപ് ഐശ്വര്യ, ജനറൽ കൺവീനർ സുജിത്ത് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.