are
റഫീഖ്

കൊല്ലം: വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കാപ്പാ പ്രതി പിടിയിൽ. പട്ടരുമുക്ക് വയലിൽ പുത്തൻവീട്ടിൽ റഫീഖാണ് (32) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. കൊട്ടിയത്തെ ഒരു പെറ്റ് ഷോപ്പ് ജീവനക്കാരനായ ചവറ പന്മന സ്വദേശി അജിത്തിനെയാണ് വെട്ടിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.

പെറ്റ് ഷോപ്പിന് മുന്നിൽ കടയിലെത്തിയ ആളുടെ വാഹനം പാർക്ക് ചെയ്തിരുന്നതിനാൽ റഫീക്കിന്റെ ഓട്ടോറിക്ഷ റോഡിലെ ചെളിവെള്ളത്തിലൂടെ ഓടിക്കേണ്ടി വന്നു. ഇതിന്റെ വിരോധത്തിൽ തിരികെയെത്തിയ റഫീഖ് അജിത്തുമായി വാക്കുതർക്കത്തിലായി. തുടർന്ന് അസഭ്യം വിളിക്കുകയും കൈയിൽ കരുതിയിരുന്ന വാളിന് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

തടയാൻ ശ്രമിച്ച അജിത്തിന്റെ സുഹൃത്ത് ബിപിനെയും ഇയാൾ വെട്ടി. അജിത്തിന്റെ ഇടത് തോളിൽ ആഴത്തിൽ മുറിവേറ്റു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റഫീഖിനെതിരെ മുമ്പ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കൽ അടക്കമുള്ള നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ സുനിലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.