
കുണ്ടറ: പ്രാദേശികമായി വിവിധ പേരുകളിൽ അറിയപ്പെടുന്ന പാണൻ സംഘടനകൾ ഒത്തുചേർന്ന് പാണൻ സമുദായ സംഘം എന്ന പേരിൽ പ്രവർത്തിക്കാൻ ലയന സമ്മേളനം തീരുമാനിച്ചു. ഐ.ടി.ഐ പ്രിൻസിപ്പൽ ചവറ ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്‌തു.
രതീഷ് അദ്ധ്യക്ഷത വഹിച്ചു. പട്ടിക ജാതിക്കാർക്കുള്ള സർക്കാർ ക്ഷേമ പദ്ധതികൾ, വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ
എന്നീ വിഷയങ്ങളിൽൽ കൊല്ലം ജില്ലാ പട്ടികജാതി വികസന അസിസ്റ്റന്റ് ഓഫീസർ അജികുമാർ ക്ലാസെടുത്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ചവറ മോഹനൻ, ബാബുരാജ്, വിനോദ് പട്ടാഴി, ഗീത, രജനി, താരാ ഷിബു, കൃഷ്‌ണൻ കട്ടി, അനിൽ കുമർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രതീഷ് കൊല്ലം (പ്രസിഡന്റ്), ചവറ മോഹനൻ (ജനറൽ സെക്രട്ടറി), അനിൽ കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.