കൊല്ലം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. ഇടുക്കി പീരുമേട് കരടിക്കുഴി പട്ടുമുടി എസ്റ്റേറ്റ് ഹൗസ് നമ്പർ 189ൽ കുമാറാണ് (23) ഓച്ചിറ പൊലീസിന്റെ പിടിയിലായത്. സാമൂഹ്യമാദ്ധ്യമം വഴി പരിചയപ്പെട്ട പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
2023 സെപ്തംബർ മുതൽ 2024 ആഗസ്റ്റ് വരെയുള്ള കാലയളവിൽ നിരവധി തവണ ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഓച്ചിറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം നടത്തിയ അന്വേഷണത്തിൽ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ സുജാതൻ പിള്ളയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.