കൊല്ലം: പ്ലസ്ടു കൊമേഴ്‌സ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോട് കൂടി ഉപരിപഠനത്തിന് അവസരം ലഭിക്കുന്നതിന് കൊല്ലം പ്രൊഫഷണൽ ചാപ്ടർ നടത്തുന്ന പരീക്ഷയുടെ ഒന്നാംഘട്ടം 10ന് കായംകുളം, കരുനാഗപ്പള്ളി, കൊല്ലം എന്നിവിടങ്ങളിൽ നടക്കും. കൊട്ടാരക്കര, അഞ്ചൽ, ചാത്തന്നൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ രണ്ടാംഘട്ട പരീക്ഷ 17നാണ്. പൂർണമായും സൗജന്യമായി നടത്തുന്ന പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ രണ്ടാം വർഷ കൊമേഴ്‌സ് വിദ്യാർത്ഥികൾക്കാണ് അവസരം. പഠനത്തിന്റെ വിവിധ ഘട്ടങ്ങളിലായി പതിനായിരം മുതൽ ഒരുലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പ്. www.professionalchapterkollam.com എന്ന വെബ്സൈറ്റിലൂടെ പരീക്ഷയ്ക്ക്‌ രജിസ്റ്റർ ചെയ്യാം. ഫോൺ: 9567402911.