 
തൊടിയൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) തൊടിയൂർ മണ്ഡലം 40-ാം വാർഷിക സമ്മേളനം കെ.എസ്.എസ്.പി.എ വനിതാ ഫോറം സംസ്ഥാന രക്ഷാധികാരി എ.നസീം ബീവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എ.റഷീദ് മുഖ്യപ്രഭാഷണം നടത്തി. തൊടിയൂർ മണ്ഡലം പ്രസിഡന്റ് ആർ.ഡി.വിജയകുമാർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ നവാഗതരെ വരവേറ്റു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.തങ്കച്ചൻ, നിയോജകമണ്ഡലം പ്രസിഡന്റ് സി.ഗോപിനാഥപണിക്കർ, സെക്രട്ടറി ഇ.അബ്ദുൽ സലാം, ജില്ലാ കമ്മിറ്റി അംഗം പി.സോമൻപിള്ള വനിതാഫോറം നിയോജകമണ്ഡലം പ്രസിഡന്റ് എസ്.ഉമയമ്മ, സെക്രട്ടറി കെ.അജയകുമാർ, ടി.അനിൽകുമാർ, പി.ബി.രാജൻ, പാലപ്പള്ളിൽ മുരളീധരൻപിള്ള അബ്ദുൽ മജീദ്, ബി.സുരേഷ്കുമാർ, നൂർജഹാൻ, എം.എസ്.ബിന, എം.കുമാരൻ എന്നിവർ സംസാരിച്ചു.
ആർ.ഡി.വിജയകുമാർ (പ്രസിഡന്റ്), ടി.അനിൽകുമാർ (സെക്രട്ടറി), ബി.സുരേഷ്കുമാർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു .