മയ്യനാട്: ദി ലിറ്റററി ക്ലബ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാതലത്തിൽ യു.പി, വനിത വായനമത്സരങ്ങൾ സംഘടിപ്പിച്ചു. യു.പിതല വായന മത്സരത്തിൽ സി. കൃഷ്ണബാല, ബി. സ്വാതി കൃഷ്ണ, ആർ. അഭിനവ് രാജ് എന്നിവരും വനിത വായന മത്സരത്തിൽ സുമിത സാഗർ, പി. രേവതി, എസ്. സുജിത എന്നിവരും ആദ്യം മൂന്ന് സ്ഥാനങ്ങൾ നേടി താലൂക്ക്തല മത്സരത്തിന് യോഗ്യത നേടി.
എൽ.ആർ.സി പ്രസിഡന്റ് കെ. ഷാജി ബാബു, സെക്രട്ടറി എസ്. സുബിൻ, ജോ. സെക്രട്ടറി വി. സിന്ധു, ബാലവേദി കൺവീനർ ഷാരി വിൽ ഭരതൻ, എം.കെ. ദിലീപ് കുമാർ, റാഷിദ, വി. ചന്ദ്രൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.