തഴവ: കുലശേഖരപുരം പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും രാത്രികാല മോഷണങ്ങളും മോഷണശ്രമങ്ങളും വ്യാപകമായി​. വീടിന് പുറത്ത് വയ്ക്കുന്ന അലൂമിനിയം, ചെമ്പ് പാത്രങ്ങൾ, വിളക്കുകൾ, വിവിധ വീട്ടുപകരണങ്ങൾ എന്നിവയാണ് കവരുന്നത്.

കുലശേഖരപുരം കുറുങ്ങപ്പള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലെ മൂന്ന് വിളക്കുകളും കൊറ്റംപള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും മോഷണം പോയിരുന്നു. മതിയായ രേഖകളോ പൊലീസ് ക്ലിയറൻസൊ ഇല്ലാതെ മേഖലയിൽ വാടകയ്ക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. വ്യക്തികൾ നിർമ്മിച്ചു നൽകുന്ന താത്കാലിക ഷെൽട്ടറുകളിലുൾപ്പടെ വാടകയ്ക്ക് താമസിക്കുന്ന ഇവരെ സി.സി.ടി.വിയി​ൽ പതി​ഞ്ഞാൽ പോലും കണ്ടെത്താൻ കഴി​യാത്ത അവസ്ഥയാണ്. രാത്രികാല പൊലീസ് പട്രോളിംഗ് പ്രവർത്തനങ്ങൾ ശക്തമാക്കി മോഷണങ്ങൾ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നയാണ് നാടി​ന്റെ ആവശ്യം.