
കൊല്ലം: ആരുടെ മുന്നിലും ശിരസ് കുനിക്കാത്ത വ്യക്തിത്വത്തിന്റെ ഉടയിരുന്നു ആർ. ശങ്കറെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. ആർ. ശങ്കറിന്റെ 52-ാമത് ചരമ വാർഷികാചരണം ഡി.സി.സിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക സുരക്ഷാ രംഗത്ത് വിധവാ പെൻഷനും റേഷനിംഗ് സമ്പ്രദായവും നടപ്പാക്കിയും വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി സ്ഥാപനങ്ങൾ പടുത്തുയർത്തിയതും അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. ആർ. ശങ്കർ സ്മൃതി കുടീരത്തിൽ ഡി.സി.സി നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷനായി. ഡി.സി.സി ഭാരവാഹികളായ ജി. ജയപ്രകാശ്, ആനന്ദ് ബ്രഹ്‌മാനന്ദ്, തൃദീപ് കുമാർ, ആർ. എസ്. അബിൻ, ആദിക്കാട് മധു, കോൺഗ്രസ് നേതാക്കളായ എച്ച്. അബ്ദുൾ റഹ്മാൻ, പാലത്തറ രാജീവ്, പ്രാക്കുളം സുരേഷ്, ആർ. രമണൻ, ജി.ആർ. കൃഷ്ണകുമാർ, ഗോപാലകൃഷ്ണൻ, അജിത്, മണികണ്ഠൻ, വി.എസ്. ജോൺസൺ, ഹബീബ്സേട്ട്, മുണ്ടയ്ക്കൽ സന്തോഷ്, കുരീപ്പുഴ യഹിയ എന്നിവർ സംസാരിച്ചു.