കൊട്ടാരക്കര: ശിശദിനാഘോഷത്തോടനുബന്ധിച്ച് ജവഹർ ബാൽമഞ്ച് ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി 10ന് ഉച്ചയ്ക്ക് 2ന് കൊട്ടാരക്കര മഹാത്മ റിസർച്ച് ഗ്രന്ഥശാലയിൽ പ്രസംഗ മത്സരം നടത്തും. അഞ്ചു മുതൽ 17വരെ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ജവഹർലാൽ നെഹ്രു, പ്രസക്തിയും പ്രാധാന്യവും എന്നതാണ് വിഷയം. 9ന് വൈകിട്ട് 5 നു മുമ്പായി പേര് രജിസ്റ്റ‌ർ ചെയ്യണം. ഫോൺ: 9446964464, 95496106466