mrigam-

കൊല്ലം: കാലികൾക്കുള്ള തീറ്റപ്പുല്ല് കൃഷി ചെയ്യുന്നവർക്ക് പുൽക്കടകളും ധനസഹായവും നൽകാൻ വകുപ്പ് സജ്ജമാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. അലയമൺ പഞ്ചായത്തിൽ കണ്ണങ്കോട് ക്ഷീരസംഘത്തിൽ കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജയശ്രീ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജി.പ്രമോദ്, ജില്ലാ പഞ്ചായത്തംഗം വിജയകുമാരി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.മുരളി, മിനി ഡാനിയേൽ, അസീന മനാഫ്, അമ്പിളി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻകുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.എൽ.അജിത്ത്, ഡോ.ബിന്ദു, ഡോ. സുലേഖ, ഡോ. വിനോദ് ജോൺ എന്നിവർ സംസാരിച്ചു.