photo

കൊട്ടാരക്കര: ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ ഡോ. അംബേദ്കർ സാഹിത്യശ്രീ നാഷണൽ അവാർഡിന് സാഹിത്യകാരൻ അനിൽകുമാർ പവിത്രേശ്വരം അർഹനായി. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ സംഭാവനകൾ മുൻനിറുത്തിയാണ് പുരസ്കാരം. പെരുംകുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു വിരമിച്ചശേഷം വെണ്ടാർ ശ്രീവിദ്യാധിരാജ ടി.ടി.ഐയിൽ അദ്ധ്യാപകനായ അനിൽകുമാർ ഗുരവേ നമ:, മാതൃഭാഷയും നവകേരള സൃഷ്ടിയും, മലയാളം വ്യാകരണം എന്നിവയടക്കം പത്തിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. നിരൂപകൻ, പ്രഭാഷകൻ, മലയാള ഐക്യവേദി സംസ്ഥാന ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. പവിത്രേശ്വരം സ്വാതി സംഗീത വിദ്യാലയം ഡയറക്ടറാണ്. ഡിസംബർ 8ന് ഡൽഹിയിൽ നടക്കുന്ന ഭാരതീയ ദളിത് സാഹിത്യ അക്കാഡമി സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കും.