neethiuform-
സാമൂഹ്യനീതി ഫോറം തൊടിയൂർ മേഖല സമ്മേളനം അഡ്വ. കെ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: മനുഷ്യാവകാശ സാമൂഹ്യ നീതീ ഫോറം തൊടിയൂർ മേഖല സമ്മേളനം അഡ്വ.കെ.പി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കല്ലേലിഭാഗം എസ്.എൻ സംസ്ഥാന ജനറൽ സെക്രട്ടറി തഴവ സത്യൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം. മൈതിൻ കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ കോടിയാട്ട് രാമചന്ദ്രൻ പിള്ള, മുനമ്പത്ത് ഷിഹാബ്, മെഹർഖാൻ ചേന്നെല്ലൂർ, സലിം അമ്പീത്തറ, ഹസൻ കുഞ്ഞ്, രാജ്ലാൽ; ഓമനക്കുട്ടൻ, രവി എന്നിവർ സംസാരിച്ചു .ഓമനക്കുട്ടൻ പിള്ള (പ്രസിഡന്റ്), രവി (സെക്രട്ടറി) എന്നിവരുൾപ്പെട്ട 30 അംഗ മേഖലാ കമ്മിറ്റി രൂപീകരിച്ചു.