k
ചാത്തന്നൂർ ജി.വി ആൻഡ് എച്ച്.എസ്.എസിൽ ആരംഭിച്ച പ്രഭാത ഭക്ഷണം പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ചാത്തന്നൂർ ജി.വി ആൻഡ് എച്ച്.എസ്.എസിൽ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം പരിപാടി ആരംഭിച്ചു. ജനങ്ങളുടെ സഹകരണത്തോടെ പി.ടി.എയും എസ്.എം.സിയും മുൻകൈയെടുത്താണ് പ്രഭാത ഭക്ഷണം നടപ്പാക്കുന്നത്. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ.ഗോപൻ നിർവഹിച്ചു.

പി.ടി.എ പ്രസിഡന്റ്‌ കെ.സേതുമാധവൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജ ഹരീഷ്, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്.കെ.ചന്ദ്രകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എ.ഡെസ്തക്കിർ, എസ്.എം.സി ചെയർമാൻ അഡ്വ.ആർ.ദിലീപ് കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ്‌ ജി.ബിജു, എസ്.എം.സി വൈസ് ചെയർമാൻ എസ്.സേതുലാൽ, മാതൃസമിതി പ്രസിഡന്റ്‌ സജീന നജീം, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എസ്.രാഖി, ചാത്തന്നൂർ ഗവ. എൽ.പി.എസ് പ്രധാനാദ്ധ്യാപിക ജി.വി.ജ്യോതി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡി.പ്രമോദ് കുമാർ സ്വാഗതവും ഹെഡ്മിസ്ട്രസ് സി.എസ്.സബീല ബീവി നന്ദിയും പറഞ്ഞു.