കരുനാഗപ്പള്ളി: ലോകത്തിലെ ഏറ്റവും വലിയ റഫറൽ അധിഷ്‌ഠിത നെറ്റ്‌വർക്കിംഗ് ഓർഗനൈസേഷനായ ബിസിനസ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ കരുനാഗപ്പള്ളിയിൽ പുതിയ ചാപ്റ്റർ ആരംഭിക്കുന്നു. നാളെ രാവിലെ 7 ന് ശ്രീധരീയം കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ബി.എൻ.ഐ കൊച്ചി എക്സിക്യുട്ടിവ് ഡയറക്ടർ ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. നൂറോളം പ്രമുഖ ബിസിനസ് സംരംഭകർ സംഘടനയിൽ രജിസ്റ്റർ ചെയ്തായി കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ മനോജ് ഹെൻട്രി, വിവേക് അജിത്ത്, സജീവ് വാസവൻ, ജോയി ഐ കെയർ.എന്നിവർ പങ്കെടുത്തു.